Sun. Jan 19th, 2025

കുട്ടികളുടെ പ്രിയങ്കരിയായ കാര്‍ട്ടൂണ്‍ കഥാപാത്രം ‘ഡോറ’യെ ആസ്പദമാക്കി സിനിമ വരുന്നു. ‘ഡോറ ആൻഡ് ദി ലോസ്റ്റ് സിറ്റി ഓഫ് ഗോൾഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ഡോറ’ കാർട്ടൂണുകൾ കണ്ടിട്ടില്ലാത്തവർക്കും സാമൂഹ്യ മാധ്യമങ്ങളിലെ നിരവധി മീമ്(meme) കളിലൂടെ ‘ഡോറ’ എന്ന കഥാപാത്രം പരിചിതയാണ്. കുട്ടികൾക്കും അവരുടെ ബി.ടെക് ബിരുദധാരികളായ അമ്മാവൻമ്മാർക്കും പ്രിയപ്പെട്ട കഥാപാത്രമായി പല മീമുകളിലും ‘ഡോറ’ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

കൊച്ചുകുട്ടിയിൽ നിന്നും കൗമാരകാലത്തെത്തുന്ന ഡോറയുടെ സാഹസിക കഥയാണ് ചിത്രം പറയുന്നത്. ഇസബെല്ല മോനേര്‍ ആണ് ഡോറ ആയി വേഷമിടുന്നത്. ജയിംസ് ബോബിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൈക്കൽ പെന, ഇവ ലോങ്ങോറിയ, ഡാനി ട്രെജോ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം ആഗസ്റ്റിൽ തിയറ്ററുകളിലെത്തും.

ആറ് വർഷങ്ങൾക്ക് മുമ്പ് ഡോറ പ്രധാന കഥാപാത്രമായി വന്ന മറ്റൊരു ചിത്രവും ഹോളിവുഡിൽ റിലീസ് ചെയ്തിരുന്നു. ‘ഡോറ ദി എക്സ്പ്ലോറർ’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഏരിയൽ വിന്റർ ആണ് ചിത്രത്തിൽ ഡോറയായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *