ചേര്‍ത്തല:
എന്‍.ഡി.എ. സഖ്യത്തിലെ ബി.ഡി.ജെ.എസ്. മത്സരിക്കുന്ന തൃശൂര്‍, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയും, വയനാട്ടില്‍ പൈലി വാത്തിക്കാടുമാണ് ബി.ഡി.ജെ.എസിന് വേണ്ടി ജനവിധി തേടുക. അതേസമയം ആലത്തൂരില്‍ ടി.വി. ബാബു, മാവേലിക്കരയില്‍ തഴവ സഹദേവന്, ഇടുക്കിയില്‍ ബിജു കൃഷ്ണന് എന്നിവരും മത്സരിക്കും. എന്നാല്‍ വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായാല്‍ അവിടെ ആരെ നിര്‍ത്തണമെന്ന് ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്നും തുഷാര്‍ വെള്ളാപ്പളളി പറഞ്ഞു.
പിതാവ് വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നു പറഞ്ഞ തുഷാര്‍ എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും കൂട്ടിച്ചേര്‍ത്തു. അതിനിടെ താന്‍ ബി.ഡി.ജെ.എസ്. വിടുന്നു എന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നു ബി.ഡി.ജെ.എസ്. ഉപാധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടത്തിരിപ്പാട് അറിയിച്ചു. ബി.ഡി.ജെ.എസ്. ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് താന്‍ രാജിവെച്ചിട്ടില്ല. ആരും രാജി ആവശ്യപ്പെട്ടിട്ടില്ല. രാജി നല്‍കിയിട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബ്രാഹ്മണ സഭയുടെ അഖിലേന്ത്യാ ഫെഡറേഷന്റെ ഉപാധ്യക്ഷസ്ഥാനം ഇപ്പോള്‍ ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ തത്ക്കാലം പദവിയില്‍ നിന്ന് ഒഴിവാക്കാന്‍ ബി.ഡി.ജെ.എസ്. നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴുള്ള കാര്യമല്ല. മുന്‍പുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ബി.ഡി.ജെ.എസില്‍ നിന്നും രാജിവയ്ക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.