ലാഹോർ:
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനു ആറാഴ്ചക്കാലത്തേക്കു ജാമ്യം ലഭിച്ചു. ആരോഗ്യനില വഷളായതിനെത്തുടർന്നാണ് സുപ്രീം കോടതി ജ്യാമം നൽകിയത്. രാജ്യം വിടാൻ പാടില്ലെന്നും, രാജ്യത്തിനു പുറത്തുപോകാൻ അനുവാദം നൽകുഅയില്ലെന്നുമുള്ള നിബന്ധനയിലാണ് ജാമ്യം അനുവദിച്ചത്. രാജ്യത്ത് എവിടെവേണമെങ്കിലും ചികിത്സ തേടാവുന്നതാണ്.
അഴിമതിക്കേസില്‍ ലഹോര്‍ ജയിലില്‍ 7 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന നവാസ് ഷരീഫിന്റെ (69) ആരോഗ്യനില മോശമായതായി മകള്‍ മറിയം കുറച്ചുദിവസം മുമ്പു പറഞ്ഞിരുന്നു. കുടുംബഡോക്ടര്‍ക്ക് ഒപ്പം പിതാവിനെ സന്ദര്‍ശിച്ച ശേഷമാണു മറിയം ഇക്കാര്യം വ്യക്തമാക്കിയത്.
വൃക്ക സംബന്ധമായ രോഗം മൂന്നാം ഘട്ടത്തിലാണെന്നും, വിദഗ്ദ്ധ ചികിത്സ അത്യാവശ്യമാണ്, കൈയ്ക്കു വേദന അനുഭവപ്പെടുന്നുണ്ട് എന്നുമൊക്കെ മറിയം ട്വിറ്ററില്‍ കുറിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിലാണു നവാസ് ഷരീഫ് ജയിലിലായത്. കോട് ലാഖ്പത് ജയിലില്‍ നിന്ന് ഏതാനും ആഴ്ച മുൻപാണ് ഷരീഫിനെ ലാഹോറിലെ ജിന്നാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അല്‍അസീസിയാ സ്റ്റീല്‍ മില്‍ അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് നവാസ് ഷരീഫ്.