Mon. Dec 23rd, 2024
തൃശൂര്‍:

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പരിഹസിച്ച്‌ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട എഴുത്തുകാരി ദീപ നിശാന്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. അനില്‍ അക്കര എംഎല്‍എയാണ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ഇത് സംബന്ധിച്ച പരാതി നല്‍കി. രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അപമാനിച്ച ദീപ നിശാന്തിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

‘സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല വിഷയമാക്കേണ്ടത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ തിരഞ്ഞെടുപ്പോ അമ്പലകമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത്’ എന്ന പരമാര്‍ശമാണ് വിവാദത്തിന് ആധാരം.

ഈ പോസ്റ്റ് സ്ഥാനാർത്ഥി ഏതു വിഭാഗത്തില്‍ നിന്നുള്ള ആളാണെന്ന് കാണിക്കുന്നതാണെന്ന് അനില്‍ അക്കര പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായിട്ടാണ് വിവരം. ദീപ നിശാന്തിന്‍റെ വിവാദ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *