Fri. Apr 25th, 2025

അന്താരാഷ്ട്ര ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ ആമസോണിൽ ഫാബ് ഫോൺസ് ഫെസ്റ്റ് ആരംഭിച്ചു. ഒട്ടേറെ ഓഫറുകൾ നൽകുന്ന ഈ ഫെസ്റ്റിവൽ മാർച്ച് 25 മുതൽ 28 വരെയാണ് നടക്കുക. നാല് ദിവസത്തെ വില്പനയിൽ വൻ വിലക്കിഴിവാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഡിസ്‌കൗണ്ട്, ഇ.എം.ഐ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ ഇവിടെ ലഭ്യമാണ്. വൺ പ്ലസ്, ഓപ്പോ, റെഡ് മി, വിവോ, സാംസങ്, നോക്കിയ തുടങ്ങിയ പ്രമുഖ ബ്രാൻഡഡ് കമ്പനികളുടെ മൊബൈലുകൾ വില്പനയിലുണ്ട്. അമ്പതു ശതമാനം വരെ വിലക്കുറവാണ് പല ബ്രാന്ഡുകൾക്കു നൽകുന്നത്.

മിക്കവാറും ബ്രാൻഡുകൾ വാങ്ങുമ്പോഴും 1000 രൂപ ക്യാഷ് ബക്കറും, എസ്.ബി.ഐ. കാർഡുപയോഗിക്കുമ്പോൾ 5% ഡിസ്‌കൗണ്ടും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *