Sat. Nov 16th, 2024
തൃശ്ശൂർ:

ഗിന്നസ് പക്രുവിനെ നായകനാക്കി ‘ഇളയരാജ’ എന്ന പ്രദർശനം തുടരുന്ന ചിത്രം സംവിധാനം ചെയ്ത മാധവ് രാമദാസൻ പറഞ്ഞ വാക്കുകളാണ്, “കുറച്ചു കഷ്ടപ്പെട്ടായാലും മറ്റു വല്ല ഭാഷയിലും സിനിമ ചെയ്താൽ മതിയായിരുന്നു” എന്ന്.

‘മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ മാധവ് രാംദാസിന്റെ മൂന്നാമത്തെ ചിത്രമാണ് ഇളയരാജ, എന്നാൽ ചിത്രം കാണാൻ പ്രേക്ഷകരില്ലാത്തതിനെ തുടർന്ന് തിയേറ്ററുകളിൽ നിന്നും സിനിമ പതിയെ മാറ്റപ്പെടുന്ന സാഹചര്യത്തിലാണ് മാധവ് രാമദാസൻ “എനിക്ക് വീണ്ടും തെറ്റു പറ്റിയോ????” എന്ന ചോദ്യം ചോദിച്ചുകൊണ്ടുള്ള കുറിപ്പ് ഫേസ്ബുക്കിൽ ഇട്ടത്.

https://www.facebook.com/photo.php?fbid=2164718303595151&set=a.568899909843673&type=3&eid=ARCdklXSlIPzP7SliwGDBFAg-AdEtYD1prZYGpBRjyNArTH-jlGdFX9KwKOcy27EWU8_rk8VWzNhd03_

“വലിയ പടങ്ങൾ വരുമ്പോൾ ചെറിയ പടം എടുത്തു മാറ്റുന്നതിന് മുൻപേ
കാണുക….. പ്രോത്സാഹിപ്പിക്കുക” എന്ന് ചിത്രത്തിൽ മുഖ്യ വേഷം ചെയ്ത ഗിന്നസ് പക്രുവും ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

https://www.facebook.com/GuinnessPakruOnline/photos/a.1207802069316947/2019066491523830/?type=3&eid=ARDRkHdN8_q_jnmFOVIgQhfEkzucj98EtvjP67JJHoDKcFDV1K70PMxYhqbRwDP4NQcofPcvnkly4w4o&__xts__%5B0%5D=68.ARDMmJVrqd3WOz6LvCatuMtRceOCdq2ssHykU7WEqXeWcfIoc4DQo7TL77lkyvEFh0NO3isTCcGp1NLbQwT8HBdKtRJtRxxHE86KqSruLElRBKcWqwLnHpx2xP4JyrvT6XfpKMEqUXPczJdj6tVvQuqowsoOHZh2HZCGIakZAJB2mJ1X0aQGqnmqwv5uhus_4DBvJ6bykcIAlbkKuKyML0r7RiXu7UwPPBW_7Qn8hNzoOcGYTVqXaVJdSKhAGEi8P8lQkjwDbVX5WDsiPmtrlOIckQ9J1Vszvhsigty0YV2ZO5AKc7rSOmkNU-9oIjEsAot7WKyqS41ZvO3znqMsomyx-Y8W&__tn__=EEHH-R

ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, അനിൽ പി നെടുമങ്ങാട്, ഗോകുൽ സുരേഷ് ഗോപി തുടങ്ങിയവർ അഭിനയിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സുദീപ് ടി. ജോര്‍ജ്ജാണ്. പാപ്പിനു ക്യാമറയും ശ്രീനിവാസ് കൃഷ്ണ എഡിറ്റിംഗും ‘ഇളയരാജ’യ്ക്കായി നിർവ്വഹിച്ചിരിക്കുന്നു. രതീഷ് വേഗയാണു ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *