ന്യൂഡല്‍ഹി:
മുത്തലാഖ് ക്രമിനല്‍ കുറ്റമാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ് ചോദ്യം ചെയ്തുള്ള സമസ്തയുടെ ഹരജി സുപ്രീംകോടതി തളളി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. വിഷയത്തില്‍ ഇപ്പോള്‍ കോടതി ഇടപെടുന്നില്ല. ബില്‍ പാസായി നിയമം ആകുമ്പോള്‍ നോക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി പുറത്തിറക്കിയ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാണ് സമസ്തയുടെ ആവശ്യം.
ഭര്‍ത്താവിന്റെ താത്പര്യപ്രകാരം ഉടന്‍ വിവാഹമോചനം സാധ്യമാക്കുന്ന മുത്തലാഖ് നിരോധിച്ച് നേരത്തെ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഇതിനായി രണ്ടുതവണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍, ലോക്‌സഭയില്‍ പാസാക്കിയെങ്കിലും സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്തതിനാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ആറു മാസം വരെയാണ് ഓര്‍ഡിനന്‍സിന്റെ കാലാവധി. ലോക്‌സഭ അംഗീകരിച്ച ബില്‍ സഭയുടെ കാലാവധി തീരുന്ന ജൂണ്‍ മൂന്നിന് അസാധുവാകും.