Thu. Jan 23rd, 2025
വയനാട്:

കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പിന്തുടര്‍ന്ന് വയനാട്ടിലും മത്സരിക്കുമോ എന്ന ചോദ്യമുയര്‍ത്തുന്ന റിപ്പോര്‍ട്ടുകളുമായി ദേശീയ മാധ്യമങ്ങള്‍. അമേതിയില്‍ രാഹുലിനെ അട്ടിമറിച്ച് ഇത്തവണ സ്മൃതി ഇറാനി അട്ടിമറി വിജയം നേടുമെന്ന വിലയിരുത്തലുകള്‍ക്ക് പിറകെയാണ് രാഹുല്‍ മത്സരിക്കുന്ന രണ്ടാമത്തെ സീറ്റിലും സ്മൃതി ഇറാനി തന്നെ മത്സരിക്കാന്‍ സാധ്യതയെന്ന മട്ടില്‍ ടൈംസ് ഓഫ് ഇന്ത്യ പോലുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. രാഹുല്‍ എവിടെ മത്സരിച്ചാലും അവിടെ സ്മൃതി ഇറാനി എതിരാളിയായി എത്തുമെന്ന മട്ടിലാണ് റിപ്പോര്‍ട്ട്.

വയനാട്ടില്‍ രാഹുല്‍ഗാന്ധി സ്ഥാനാര്‍ത്ഥിയായാല്‍ അവിടെ പ്രബലനായ ഒരു നേതാവിനെ തന്നെ മത്സരിപ്പിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ഇന്നലെ പ്രതികരിച്ചിരുന്നു. ഇതിന്റെ കൂടി ചുവടുപിടിച്ചാണ് വാര്‍ത്തകള്‍.

Leave a Reply

Your email address will not be published. Required fields are marked *