Mon. Nov 25th, 2024
തിരുവനന്തപുരം:

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് ഔദ്യോഗിക വസതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനം. രാഹുല്‍ ഗാന്ധി, വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുമോ ഇല്ലയോ എന്ന അനിശ്ചിതത്വത്തിന് വിരാമമിടാന്‍ ഉടന്‍ തീരുമാനം ഉണ്ടാക്കണമെന്ന് രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെടുന്നതായി അറിയിക്കാനാണ് ഔദ്യോഗിക വസതിയില്‍ ഞായറാഴ്ച പകല്‍ 11 ന് വാര്‍ത്താ സമ്മേളനം വിളിച്ചത്. സര്‍ക്കാര്‍ വസതിയില്‍ രാഷ്ട്രീയ ആവശ്യം ഉയര്‍ത്തി വാര്‍ത്താ സമ്മേളനം വിളിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ്.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിലിരിക്കെ, സര്‍ക്കാര്‍ മന്ദിരത്തില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത് ചട്ടലംഘനമാകില്ലേ എന്ന ചോദ്യത്തിന് അതിനു തനിക്ക് അധികാരമുണ്ടെന്ന വിശദീകരണമാണ് ചെന്നിത്തല നല്‍കിയത്. അതേസമയം, പരാതി ലഭിച്ചാല്‍ സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *