ചെന്നൈ:
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഉലകനായകന്‍ കമല്‍ഹാസന്‍. മക്കള്‍ നീതി മയ്യത്തിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പ്രകടന പത്രികയും ചെന്നൈയില്‍ നടന്ന ചടങ്ങില്‍ കമല്‍ഹാസന്‍ പുറത്തുവിട്ടു. എല്ലാ സ്ഥാനാര്‍ത്ഥികളിലും തന്റെ മുഖമുണ്ടെന്നും, തേരിനേക്കാളും തനിക്ക് ഇഷ്ഠം തേരാളിയാകുന്നതാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.
കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍, സ്ത്രീകള്‍ക്ക് കൂടുതല്‍ സംവരണവും തുല്യവേതനവും കര്‍ഷകര്‍ക്ക് നൂറു ശതമാനം ലാഭം തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും, അതില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഉറപ്പ് നല്‍കുമെന്നും മക്കള്‍ നീതി മയ്യം വാഗ്ദാനം ചെയ്യുന്നു. സൗജന്യ വൈഫൈ, ടോള്‍രഹിത ഹൈവേകള്‍, റേഷന്‍ ഉല്‍പ്പന്നങ്ങള്‍ വീടുകളില്‍ നേരിട്ടെത്തിക്കാനുള്ള സംവിധാനം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുന്നു.