മാവേലിക്കര:
എന്‍.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു. എന്‍.എസ്.എസ്. നേതൃത്വത്തിന്റെ നിലപാടിനു വിരുദ്ധമായി മാവേലിക്കരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് യൂണിയന്‍ ഓഫീസില്‍ സ്വീകരണം നല്‍കിയതാണ് കാരണം.
താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ടി.കെ പ്രസാദ് അടങ്ങുന്ന പന്ത്രണ്ട് പേരാണ് ഗോപകുമാറിനെ സ്വീകരിച്ചത്.
15 അംഗ യൂണിയന്‍ കമ്മിറ്റിയില്‍ പ്രസിഡന്റ് ഒഴികയുള്ള അംഗങ്ങളെ ചങ്ങനാശേരിയിലെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു. അംഗങ്ങള്‍ രാജി വച്ചതോടെ കമ്മിറ്റി പിരിച്ചുവിടുകയും അഞ്ചംഗ അഡ്ഹോക് കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു.
മുപ്പത്തഞ്ച് വർഷമായി താൻ എൻ.എസ്.എസ്സിനു വേണ്ടി പ്രവർത്തിക്കുകയാണെന്നും ഇതിൻ്റെ പേരിൽ പിരിച്ച് വിട്ടത് പ്രതികാര നടപടിയാണെന്നും പ്രസാദ് പ്രതികരിച്ചു. എൻ.ഡി.എ ക്ക് വേണ്ടി പ്രവർത്തിക്കാനാണ് എൻ.എസ്.എസ്സ് പ്രവർത്തകരോട് ആവശ്യപ്പെടുന്നത്. ഇതൊരു ഇരട്ടത്താപ്പാണെന്നും പ്രസാദ് പറയുന്നു.