സൗദി അറേബ്യ:
2019 ഡിസംബറിനുള്ളില്‍ 14 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സൗദി അറേബ്യ. ട്രാവല്‍ ആന്റ് ടൂറിസം മേഖലയിലാണ് തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്നു റിപ്പോര്‍ട്ട് ഉള്ളത്. ലണ്ടന്‍ ആസ്ഥാനമായ വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
രാജ്യത്തെ ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ 11 ലക്ഷം തൊഴിലവസരങ്ങളാണ് പോയ വര്‍ഷം സൃഷ്ടിച്ചത്. ഈ വര്‍ഷം ഇത് പതിനാല് ലക്ഷത്തിലധികം തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത് യു.എ.ഇ, ബഹറൈന്‍ എന്നീ രാജ്യങ്ങളിലേതിനേക്കാള്‍ കൂടുതലാണ്. ലണ്ടന്‍ ആസ്ഥാനമായുള്ള വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലിന്റെ കണക്കുകളാണിത്. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച കൗണ്‍സില്‍ പുറത്തു വിടും.