ജിദ്ദ:
‘മക്ക ഇക്കണോമിക് ഫോറം 2019’ൽ 1650 കോടി റിയാൽ ചെലവിൽ മക്ക വേൾഡ് ഇസ്ലാമിക് സെന്റർ പദ്ധതിക്ക് കരാർ ഒപ്പുവച്ചു. ഏഴ് ലക്ഷം ചതുരശ്ര മീറ്ററിൽ മക്കക്കും ജിദ്ദക്കുമിടയിലാണ് സെന്റർ നിർമ്മിക്കുന്നത്.
ഇസ്ലാമിക് സെന്റർ പദ്ധതിക്ക് കീഴിൽ സാംസ്കാരിക വാണിജ്യ വിനോദ പദ്ധതികൾ ഉൾപ്പെടെയുള്ള മറ്റു പദ്ധതികളും ഉണ്ടാവും. ഹജ്ജ് ഉംറ തീർത്ഥാടകർക്ക് പദ്ധതി ഉപകാരപ്പെടും. രണ്ട് വർഷത്തിനകം പദ്ധതി പൂർത്തിയാവും. 5000 ത്തോളം വരുന്ന സ്വദേശികൾക്ക് തൊഴിലവസരം ലഭിക്കുന്ന പദ്ധതിയാണിത്.
‘മക്ക ഇക്കണോമിക് ഫോറം 2019’ രണ്ടാമത് സെഷൻ ഗവർണ്ണർ അമീർ ഖാലിദ് അൽഫൈസൽ ആണ് ഉദ്ഘാടനം ചെയ്തത്. മക്കയിലെ ജബലു ഉമറിലെ ഹിൽട്ടൺ ഹോട്ടലിൽ ആരംഭിച്ച ഫോറം മാർച്ച് 26 വരെ നീളും.