Sun. Jan 19th, 2025
തിരുവനന്തപുരം:

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇന്നും കൂടി അവസരം. ഇക്കഴിഞ്ഞ ജനുവരി ഒന്നിനകം 18 വയസ് പൂര്‍ത്തിയായവര്‍ക്കു വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. ഓണ്‍ലൈനായി മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. മേല്‍വിലാസം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ക്കാര്‍ അംഗീകരിച്ച രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷയ്‌ക്കൊപ്പം നല്‍കണം.

ബൂത്ത് ക്രമപ്പെടുത്താന്‍ കുടുംബത്തിലെ മറ്റാരുടെയെങ്കിലും വോട്ടര്‍ ഐ.ഡി. കാര്‍ഡ് നമ്പർ നല്‍കണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പ്രദേശത്തെ ബി.എല്‍.ഒ. വീട്ടിലെത്തി വോട്ടറാണെന്ന് ഉറപ്പു വരുത്തും. ഇതിനു ശേഷം മാത്രമേ അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *