Thu. Dec 19th, 2024
ന്യൂഡൽഹി:

രാഷ്ട്രീയ ലാഭത്തിനായി കഴിഞ്ഞ തവണ ചായക്കച്ചവടക്കാരെ കൂട്ടുപിടിച്ച മോദി ഇത്തവണ അവരെ മറന്ന് കാവല്‍ക്കാരെ കൂട്ടുപിടിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. മോദിയുടെ ‘മേ ഭി ചൗക്കീദാര്‍’ എന്ന (ഞാനും കാവല്‍ക്കാരന്‍) പ്രയോഗത്തെ പരാമര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലാക്കോട്ട് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന മോദി, ഗുര്‍ദാസ്പുര്‍, പത്താന്‍കോട്ട്, ഉറി, ബാരമുള്ള, പുല്‍വാമ എന്നിവിടങ്ങളിൽ ഭീകരാക്രമണങ്ങള്‍ നടക്കുമ്പോൾ ഉറങ്ങുകയായിരുന്നോ എന്ന് കപില്‍ സിബല്‍ ചോദിച്ചു. ഇന്ന് കാവല്‍ക്കാരെ കൂട്ടുപിടിച്ച മോദി, നാളെ തന്റെ മറ്റൊരു ആവശ്യത്തിനായി അവരേയും മറക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പ്രചാരണം നടത്തിയ ശേഷമാണ് നവമാധ്യമങ്ങളിലും പൊതുമധ്യത്തിലും മോദി ഞാന്‍ കാവല്‍ക്കാരനാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *