Tue. Dec 24th, 2024
ബെയ്‌റ, മൊസാമ്പിഖ്:

ഇദയ് ചുഴലിക്കാറ്റിന് ശേഷമുണ്ടായ കനത്ത മഴയിൽ സിംബാബ്വേയിലെ ഡാം നിറഞ്ഞൊഴുകിയത് നദീതീരത്തുള്ളവരെ പരിഭ്രാന്തരാകുന്നു. പ്രകൃതി ദുരന്തത്തിനിരയായി സിംബാബ്‌വേയിലും, അയാൾ രാജ്യങ്ങളായ മൊസാമ്പിഖ്, മലാവി എന്നിവിടങ്ങളിൽ മരണം അഞ്ഞൂറ് കടന്നു. ജനങ്ങൾ ഇപ്പോഴും പരിഭ്രാന്തരാണ്. സിംബാബ്വേയിലെ മറൗവാന്യറ്റി ഡാം കനത്ത മഴയിൽ തകർന്നുവെന്നും, ഇത് ആയിരക്കണക്കിനാളുകളെ ദുരന്തമുഖത്തെത്തിച്ചിരിക്കുന്നുവെന്ന വാർത്ത ലോക ഭക്ഷ്യ നിധിയുടെ വക്താവ് ഹെർവേ വേർഹോസ്‌ലാൻ ജനീവയിൽ മാധ്യമങ്ങളോട് പറഞ്ഞത്.

“നൂറ്റിയിരുപത്തിലധികം മൃതശരീരങ്ങളാണ് നദിയിൽ ഒഴുകി അയൽ രാജ്യമായ മൊസാമ്പിഖിൽ എത്തിയത്. അവിടുത്തെ ജനനഗൽ മൃതദേഹങ്ങൾ മറവു ചെയ്യുകയായിരുന്നു.” സിംബാബ്‌വേ പ്രതിരോധ മന്ത്രി അറിയിച്ചു. മൊസാമ്പിഖിൽ 242 മരണം സ്ഥിതികരിച്ചുവെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രിയായ സെൽസോ കൊറയ പറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 142 ആണ്. നിരവധി ആളുകളെ കാണാതായിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ലെന്നും, അറുപത്തയ്യായ്യിരത്തിനു മുകളിൽ ആളുകളെ വീടിനു മുകളിൽ നിന്നും, മരച്ചില്ലകളിൽ നിന്നും രക്ഷപ്പെടുത്തിയെന്നും, അദ്ദേഹം മാധ്യമനകളോട് പറഞ്ഞു. ഒരു ലക്ഷത്തി എണ്പത്തിനായിരത്തിനു മേൽ ആളുകളെയാണ് ദുരന്തം നേരിട്ട് ബാധിച്ചിരിക്കുന്നത്.

“ആളുകളുടെ എണ്ണം ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് ആദ്യ ഘട്ടത്തിലുള്ള വിവരങ്ങൾ മാത്രമാണ്, രാജ്യം കണ്ട ഏറ്റവും മഹത്തായ രക്ഷ പ്രവർത്തനങ്ങളിലേക്കാണ് കാര്യങ്ങൾ ഇപ്പോൾ നീങ്ങുന്നത്. ആരോഗ്യത്തെ സംബന്ധിച്ച പറയുകയാണെങ്കിൽ പ്രളയ ബാധിത പ്രദേശങ്ങളിൽ കോളറ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്,” അദ്ദേഹം കൂട്ടി ചേർത്തു.

മരണം ആയിരം കടന്നേക്കാമെന്നാണ് മൊസാംബിഖ് പ്രസിഡന്റ് പറയുന്നത്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ് അവിടെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റെഡ് ക്രോസ്സ് പ്രവർത്തകരും. ജല നിരപ്പ് ഉയർന്നുകൊണ്ടേയിരിക്കുമാകയാണെന്നും, ഇത് മരണ നിരക്ക് കൂട്ടത്തിന് സാധ്യതയുണ്ടെന്നും, റെഡ്‌ക്രോസ് ആൻഡ് റെഡ് ക്രെസെന്റ് സെക്രട്ടറി ജനറൽ ഇൽഹാഡ്ജ് ആസ് സൈ അഭിപ്രായപ്പെട്ടു.
ലക്ഷക്കണക്കിനാളുകൾക്ക് കൃഷിയിടങ്ങളും, വീടും, വളർത്തു മൃഗങ്ങളെയും നഷ്ടമായി. നാശ നഷ്ടങ്ങൾ വിലയിരുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *