Tue. Oct 28th, 2025
ന്യൂഡൽഹി:

സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വാമി ഓം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും താന്‍ ജനവിധി തേടുമെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഹിന്ദുത്വ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പോരാടുമെന്ന് സ്വാമി ഓം പറഞ്ഞു. വിവിധ ഹിന്ദു സംഘടനകള്‍ സമുക്തമായി നടത്തിയ ചര്‍ച്ചയില്‍ സ്വാമി ഓമിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ മത്സരാര്‍ത്ഥിയായിരുന്നു ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *