Fri. Nov 22nd, 2024
കൊല്ലം:

ഓച്ചിറയില്‍ രാജസ്ഥാനി സ്വദേശികളായ മാതാപിതാക്കളെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷനും ഇതുമായി ബന്ധപ്പെട്ട്​ കേസെടുത്തിരുന്നു.

അതി ഗൗരവമുള്ള സംഭവമായതിനാല്‍ പ്രതികളെ ഉടന്‍ അറസ്​റ്റ്​ ചെയ്യണമെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും വനിത കമ്മീഷന്‍ അംഗം എം.എസ്. താര കൊല്ലം ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *