Fri. Jun 6th, 2025
ബംഗാൾ:

കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞ് 21 വര്‍ഷങ്ങള്‍ക്കു ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ പാര്‍ട്ടി. തൃണമൂലിന്റെ പുതിയ ലോഗോയില്‍ ചിഹ്നത്തിനൊപ്പം തൃണമൂല്‍ എന്ന് മാത്രമേ എഴുതിയിട്ടുള്ളു. 1998 ലാണ് മമതാ ബാനര്‍ജി കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്. ’21 വര്‍ഷങ്ങള്‍ക്ക് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് തൃണമൂല്‍ ആയിരിക്കുന്നു. ഇത് മാറ്റത്തിന്റെ സമയമാണ്.’ തൃണമൂല്‍ നേതാക്കളുടെ പ്രതികരണം ഇങ്ങനെയാണ്. ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങി പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആശയവിനിമയ ഉപാധികളില്‍ നിന്നെല്ലാം കോണ്‍ഗ്രസ്സിനെ ഒഴിവാക്കിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *