Sun. Dec 22nd, 2024
ദുബായ്:

ഗതാഗത പിഴകളിൽ ഇളവ് നേടാൻ ദുബായിൽ വാഹന ഉടമകൾക്ക് അവസരം ഒരുക്കി ദുബായ് പോലീസ്. സാമൂഹിക മാധ്യമത്തിലൂടെ നൽകിയ അറിയിപ്പിലാണ് ഗതാഗത പിഴകൾ പൂർണ്ണമായി പോലും ഒഴിവാക്കാൻ അവസരമുണ്ടെന്ന് പോലീസ് അറിയിച്ചത്.

പന്ത്രണ്ട് മാസം തുടർച്ചയായി ഗതാഗത നിയമലംഘനം നടത്താതിരുന്നവർക്കാണ് പിഴ പൂർണ്ണമായും ഒഴിവാക്കി നൽകുക. മൂന്നുമാസം തുടർച്ചയായി നിയമലംഘനം നടത്താതിരുന്നവർക്ക് 25 % ഇളവ് ലഭിക്കും. ആറുമാസത്തിന് 50 ശതമാനവും ഒൻപതു മാസത്തിന് 70 ശതമാനവുമാണ് ഇളവ്. സഹിഷ്ണുത വർഷത്തോടനുബന്ധിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *