ഇസ്ലാമാബാദ്:
ഇന്ത്യയുടെ ആയുധങ്ങള്‍ക്കും മിസൈലുകള്‍ക്കും പോര്‍വിമാനങ്ങള്‍ക്കും മുന്നില്‍ തങ്ങളുടെ ചൈനീസ് വിമാനങ്ങള്‍ പറത്താന്‍ കഴിയില്ലെന്ന് പാക്കിസ്ഥാന്‍. ഇന്ത്യയുടെ പോര്‍വിമാനമായ തേജസ് പങ്കെടുക്കുന്നത് കൊണ്ടാണ് പാക്കിസ്ഥാന്റെ ജെ.എഫ്17 പങ്കെടുക്കാത്തത്. മലേഷ്യയിലെ ഒന്നാമത്തെ പ്രതിരോധ പ്രദര്‍ശനമായ ലങ്കാവി രാജ്യാന്തര മാരിടൈം ആന്‍ഡ് ഏയ്‌റോസ്‌പേസ് എക്‌സിബിഷന്‍ 2019ലാണ് പോര്‍ വിമാന പ്രദര്‍ശനം നടക്കുന്നത്. എന്നാല്‍, പാകിസ്ഥാന്റെ കൈവശമുള്ള ചൈനീസ് നിര്‍മ്മിത പോര്‍വിമാനം ജെ.എഫ്17 പങ്കെടുക്കില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. തേജസ് പങ്കെടുത്ത മറ്റു ഷോകളില്‍ നിന്നും പാകിസ്ഥാന്റെ ജെ.എഫ്17 വിട്ടുനിന്നിട്ടുണ്ട്.
ലോക രാജ്യങ്ങള്‍ പങ്കെടുക്കുന്ന പോര്‍വിമാന ഷോയില്‍ ഇന്ത്യയുടെ തേജസ്സിനു മുന്നില്‍ ജെ.എഫ്17 പരാജയപ്പെടുമെന്ന ഭീതിയാണ് പാക്കിസ്ഥാനെന്നും ആരോപണമുണ്ട്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് പോര്‍വിമാനം വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് മലേഷ്യ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ചൈനയും പാക്കിസ്ഥാനും സംയുക്തമായി നിര്‍മ്മിച്ച ജെ.എഫ് 17 പോര്‍വിമാനത്തിന് പകരമായാണ്, മലേഷ്യ ഇന്ത്യയുടെ പോര്‍വിമാനത്തില്‍ താത്പര്യം പ്രകടിപ്പിച്ചത്. 30 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാനാണ് മലേഷ്യ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ശ്രീലങ്കയും ജെ.എഫ് 17 പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള ശ്രമം അവസാനിപ്പിച്ചിരുന്നു.