Fri. Oct 31st, 2025
ബീഹാർ:

ബീഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായിട്ടും സീറ്റുകളൊന്നും ലഭിക്കാതെ ഇടതു പാര്‍ട്ടികള്‍. ആര്‍.ജെ.ഡി. 20 സീറ്റിലും, കോണ്‍ഗ്രസ് 9 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. സി.പി.ഐ. സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുണ്ടാകുമെന്നു കരുതിയിരുന്ന, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ കനയ്യ കുമാറിനും പട്ടികയില്‍ ഇടംകണ്ടെത്താനായില്ല. ബഗുസാറൈ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന് കനയ്യകുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം മുന്നണിയിലെടുക്കാതിരുന്നത് നിരാശാജനകമാണെന്ന് സി.പി.ഐ. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി പറഞ്ഞു. സഖ്യത്തില്‍ സി.പി.ഐ. ഉള്‍പ്പെടുത്താമെന്ന് ലാലു പ്രസാദ് യാദവ് ഉറപ്പു നല്‍കിയിരുന്നുവെന്നും സുധാകര്‍ റെഡ്ഢി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *