Tue. Dec 31st, 2024

ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് ഇന്ന് രാത്രി 8 ന് തുടക്കം കുറിയ്ക്കും. ആദ്യ മത്സരത്തിൽ ബാംഗളൂര്‍ ചെന്നൈയെ നേരിടും. എട്ട് വേദികളിലായി 17 മത്സരങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടക്കുക. മെയ് 5ന് പ്രാഥമികഘട്ട മത്സരങ്ങള്‍ അവസാനിക്കുന്ന തരത്തിലാണ് മത്സരക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ടീമുകളും സ്വന്തം ഹോം ഗ്രൗണ്ടില്‍ 7 മത്സരങ്ങള്‍ വീതം കളിക്കും. ചെന്നൈയില്‍ മെയ് 12നാകും ഫൈനലെന്നാണ് സൂചന.

മാര്‍ച്ച് 23 മുതല്‍ മുതല്‍ ഏപ്രില്‍ 5 വരെയുള്ള 17 മത്സരങ്ങളുടെ പട്ടിക മാത്രമായിരുന്നു ആദ്യം പുറത്തിറക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മുഴുവന്‍ മത്സരങ്ങളുടെ പട്ടിക പുറത്തിറക്കുന്നത് ബി.സി.സി.ഐ. വൈകിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *