Fri. Dec 27th, 2024
കാമറൂൺ:

കാമറൂണില്‍ കപ്പൂച്ചിന്‍ വൈദികന്‍ ഫാ. ടുസെയ്‌ന്റ് സുമാല്‍ഡേ (Fr. Toussaint Zoumalde) കൊല്ലപ്പെട്ടു. സന്യാസ ഭവനത്തിലേക്കു യാത്ര ചെയ്യവേയാണ് കൊല്ലപ്പെട്ടത്. ഫാ. സുമാൽഡേ മധ്യ ആഫ്രിക്കയിലുള്ള ബവാര്‍ രൂപതയിലുള്ളവര്‍ക്ക് പരിശീലനം നല്‍കി വരുകയായിരുന്നു. അജ്ഞാതസംഘം വൈദികനെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.

കൊലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. ബവാര്‍ രൂപതയുടെ സിരിരി എന്ന റേഡിയോയ്ക്കു വേണ്ടി ദീര്‍ഘ നാള്‍ ഫാ. ടുസെയ്‌ന്റ് സുമാല്‍ഡേ പ്രവര്‍ത്തിച്ചു പോന്നിരുന്നു. അതോടൊപ്പം ക്രൈസ്തവ ഭക്തി ഗാനങ്ങളുടെ രചയിതാവുമാണ് ടുസെയ്‌ന്റ്.

Leave a Reply

Your email address will not be published. Required fields are marked *