Fri. Jan 3rd, 2025
പത്തനംതിട്ട:

കാര്‍ഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്നു പെട്ടി മാറി ശ്രീലങ്കയില്‍ എത്തിച്ച മലയാളിയുടെ മൃതദേഹം ഇന്നു രാവിലെ 10 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തിച്ചു. പത്തനംതിട്ട സ്വദേശിയായ റഫീഖിന്റെ മൃതദേഹമാണ് ഇന്നു നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. ഫെബ്രുവരി 27ന് സൗദി അറേബ്യയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് റഫീഖ് മരിക്കുന്നത്. അബഹാ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ വെച്ച് പെട്ടി മാറിപ്പോവുകയായിരുന്നു.

സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് കോന്നി കുമ്മണ്ണൂര്‍ സ്വദേശി ഈട്ടിവീട്ടില്‍ റഫീഖിന്റെ മൃതദേഹം പെട്ടി മാറി ശ്രീലങ്കയിലെത്തിച്ചത്. റഫീഖിന്റെ മൃതദേഹത്തിനുപകരം പത്തനംതിട്ടയിലെത്തിച്ചത് ശ്രീലങ്കന്‍ സ്വദേശിയായ യുവതി ബന്ധാരെ മനൈകി ബലേജിയുടെ മൃതദേഹം ആയിരുന്നു. സംസ്‌കാരച്ചടങ്ങിനായി പള്ളിയില്‍വെച്ച് പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിയെന്നും, റഫീഖിനു പകരം ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹമാ‍ണെന്ന് അറിയുകയും ചെയ്തത്. സംഭവമറിഞ്ഞ ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹം തിരിച്ചയക്കുമെന്ന് അധികൃതര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *