Sun. Dec 22nd, 2024
തൃശ്ശൂർ:

തൃശൂരില്‍ ബി.ഡി.ജെ.എസ്. തന്നെ മത്സരിക്കുമെന്നും, എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാറായിട്ടില്ലെന്നും എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. മോദിയും അമിത് ഷായും തൃശൂരില്‍ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും പ്രഖ്യാപനത്തിനുള്ള നല്ല സമയം കാത്തിരിക്കുകയാണെന്നും, പ്രഖ്യാപനത്തിനു പാര്‍ട്ടി യോഗം ചേര്‍ന്ന് നടപടി ക്രമം പൂര്‍ത്തിയാക്കണമെന്നും തുഷാര്‍ പറഞ്ഞു. പാര്‍ട്ടിക്ക് നല്ല വേരോട്ടമുള്ള മണ്ഡലമാണ് ബി.ജെ.പി, ബി.ഡി.ജെ.എസിനായി വിട്ടു നല്‍കിയിരിക്കുന്നത്. അതേസമയം, ആദ്യം തുഷാര്‍ മത്സരിക്കുന്നതിനെതിരെ കടുത്ത നിലപാടെടുത്ത വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. മത്സരിക്കണമെങ്കില്‍ എസ്.എന്‍.ഡി.പി. ഭാരവാഹിത്വം ഒഴിയണമെന്നായിരുന്നു വെള്ളാപ്പള്ളി നേരത്തെ മുന്നോട്ട് വെച്ച ഉപാധി.

Leave a Reply

Your email address will not be published. Required fields are marked *