Tue. Jan 7th, 2025
മുംബൈ:

ബോക്‌സ്ഓഫീസില്‍ മികച്ച പ്രതികരണം നേടി അക്ഷയ കുമാര്‍ നായകനായ ‘കേസരി’. ആദ്യദിന കളക്ഷനില്‍ ഞെട്ടിച്ചിരിക്കുകയാണ് അനുരാഗ് സിംഗ് സംവിധാനം ചെയ്ത ഈ ചിത്രം. ബോളിവുഡില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ ഇപ്പോള്‍ കേസരിയുടെ പേരിലാണ്. രണ്‍വീര്‍ സിംഗ് നായകനായ ‘ഗള്ളി ബോയ്’യുടെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. 19.40 കോടിയാണ് ‘ഗള്ളി ബോയ്’ റിലീസ് ദിനത്തിൽ നേടിയതെങ്കില്‍ 21.50 കോടിയാണ് കേസരി നേടിയിരിക്കുന്നത്.

‘ഗോള്‍ഡ്’ കഴിഞ്ഞാല്‍ അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഹോളി അവധിദിനത്തിലായിരുന്നു റിലീസ് എന്നതിനാല്‍ പല ഉത്തരേന്ത്യന്‍ പട്ടണങ്ങളിലും മാറ്റിനിയോടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. എന്നാല്‍ ഒട്ടേറെ ഹൗസ്സ്ഫുൾ പ്രദര്‍ശനങ്ങള്‍ ലഭിച്ചു കേസരിക്ക്. ഗുജറാത്ത് മേഖലയിലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കളക്ഷനെന്ന് ബോക്‌സ്ഓഫീസ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *