Sun. Dec 22nd, 2024
കായംകുളം:

ഭർത്താവുമായി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഗർഭിണിയായ സ്ത്രീയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ കായംകുളം പോലീസ് കേസെടുത്തു. കായംകുളം ഒ.എന്‍.കെ. ജംഗ്ഷനിൽ വെച്ച്, കീരിക്കാട് തെക്ക് സ്വദേശിനിയായ യുവതിയും ഭര്‍ത്താവും സഞ്ചരിച്ച ബൈക്ക് തടഞ്ഞ് വെച്ച് ചവിട്ടിവീഴ്ത്തുകയും, യുവതിയുടെ ചുരിദാർ വലിച്ച് കീറുകയും ചെയ്ത സംഭവത്തിലാണ് ഡി.വൈ.എഫ്.ഐ. കായംകുളം ഏരിയ ജോയിന്റ് സെക്രട്ടറി സാജിദ്, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയും, ചിറക്കടവ് സി.പി.എം ടൌൺ ഹാൾ ബ്രാഞ്ച് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സ്റ്റീഫൻ, ഡി.വൈ.എഫ്.ഐ ചിറക്കടവ് മേഖല വൈസ് പ്രസിഡന്റ്‌ അരുൺ അന്തപ്പൻ എന്നിവരെ ചേര്‍ത്ത് (ക്രൈം നമ്പര്‍ 777/2019) പോലീസ് കേസെടുത്തത്.

മാർച്ച് 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ രണ്ടു പ്രതികളെ മാർച്ച് 18 ന് അറസ്റ്റു ചെയ്തിരുന്നു. ഇവരെ പിന്നീട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും മറ്റു പ്രതികളെ കൂടി ഉടന്‍ പിടികൂടുമെന്നും പോലീസ്, വോക്ക് മലയാളത്തോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *