Mon. Jun 2nd, 2025
പാലക്കാട്:

സി.പി.എം. പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന കേസിലെ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. യുവതിയുടെ പരാതിയില്‍ വ്യാഴാഴ്ച മങ്കര, ചെര്‍പ്പുളശ്ശേരി പൊലീസ് സംയുക്തമായി തെളിവെടുപ്പ് ആരംഭിച്ചിരുന്നു.

കാമുകനും, സംഘടനാതലത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നയാളുമായ യുവാവ് പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് യുവതി പൊലീസ് മുമ്പാകെ മൊഴി നല്‍കിയിട്ടുള്ളത്. പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചു. തുടര്‍ന്ന് യുവതി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *