Wed. Jan 22nd, 2025
ന്യൂഡൽഹി:

ബി.ജെ.പി. നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തെ എതിര്‍ത്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. കോണ്‍ഗ്രസ്സിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. ബി.ജെ.പി. നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ 2008 – 2009 കാലഘട്ടത്തില്‍ ബി.ജെ.പി. നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയെന്ന ആരോപണവും ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയ ഡയറിയിലെ കൈയ്യക്ഷരവും ഒപ്പും വ്യാജമെന്നാണ് ബി.ജെ.പി. പറയുന്നത്.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിംഗ് തുടങ്ങിയ ബി.ജെ.പിയുടെ കേന്ദ്രനേതാക്കളാണ് യെദ്യൂരപ്പയില്‍ നിന്നും കോടികള്‍ കൈക്കൂലി വാങ്ങിയതായി ആരോപണമുള്ളത്. ഇതിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ രംഗത്തു വന്ന കോണ്‍ഗ്രസ് നേതാവ് ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. മെയ് 2008 മുതല്‍ ജൂലൈ 2011 വരെ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് ഇടപാടുകള്‍ നടന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കര്‍ണ്ണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയിലാണ് സാമ്പത്തിക ഇടപാടുകള്‍ യെദ്യൂരപ്പ രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *