ചെന്നൈ:
തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതും മതാചാരങ്ങള്‍ പോലെ പ്രധാനമാണെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയില്‍. മധുര മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ വാദത്തിനിടെയാണ് കമ്മീഷന്റെ പരാമര്‍ശം. ചിത്തിര ഉത്സവം നടക്കുന്നതിനാല്‍, മധുര മണ്ഡലത്തിലെ തിരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. മധുരയില്‍ മാത്രം തിരഞ്ഞെടുപ്പു മാറ്റിവയ്ക്കുന്നതു പ്രായോഗികമല്ലെന്ന നിലപാട് കമ്മീഷന്‍ ആവര്‍ത്തിച്ചു.
വോട്ടിങ് സമയം രണ്ടു മണിക്കൂര്‍ നീട്ടി രാത്രി എട്ടു വരെയാക്കാമെന്നും കമ്മീഷന്‍ അറിയിച്ചു. ഹര്‍ജിയില്‍ ഇന്ന് വിധി പറയും. ഏപ്രില്‍ 18 ന് വോട്ടെടുപ്പു ദിവസമാണു ചിത്തിര ഉത്സവം. ലക്ഷക്കണക്കിനു ഭക്തര്‍ അന്നു മധുരയിലെത്തുമെന്നതിനാല്‍, വോട്ടിങ് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനാണു കോടതിയെ സമീപിച്ചത്. 18ന് പെസഹ വ്യാഴമായതിനാല്‍ തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പു മാറ്റണമെന്നാവശ്യപ്പെട്ടു ബിഷപ്‌സ് കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയും നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.