ന്യൂഡൽഹി:
മറുകണ്ടം ചാടിയ കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ സീറ്റില്ല. ബി.ജെ.പി. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച നിര്‍ണ്ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെ, ടോം വടക്കന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ളയെ കണ്ടിരുന്നു. ഒരു ഉപാധിയും ഇല്ലാതെയാണ് ബി.ജെ.പിയിലേക്ക് വന്നതെന്നും, സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ എതിര്‍പ്പില്ലെന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം ടോം വടക്കന്‍ നിലപാടെടുത്തത്. തൃശൂരില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കണമെന്ന ആഗ്രഹം ടോം വടക്കന്‍ പലപ്പോഴായി പ്രകടിപ്പിച്ചിരുന്നു. ഇതു നടക്കില്ലെന്ന് ഉറപ്പായതോടെയാണ് വടക്കന്‍ പാര്‍ട്ടി വിട്ടതെന്നാണ് അന്ന് ഉയര്‍ന്ന ആരോപണം. എന്നാല്‍ ബി.ജെ.പിയും വടക്കനു സീറ്റ് നല്‍കിയില്ല.