കോഴിക്കോട്:
തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞു. പേരാമ്പ്ര സി.കെ.ജി. കോളേജില്‍ എത്തിയ മുരളീധരനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കൂട്ടമായി എത്തി തടയുകയായ്രിരുന്നു. തുടര്‍ന്ന് കോളേജിന്റെ ഗോവണിയില്‍ ഇരുന്ന് കൊണ്ട് അവര്‍ മുരളീധരനെതിരെയും, പി. ജയരാജന് അനുകൂലമായും മുദ്രാവാക്യം വിളിച്ചു.
ഗേറ്റ് അടച്ച് തടഞ്ഞതിനെ തുടര്‍ന്ന് മുരളീധരന് പിന്‍വലിയുകയായിരുന്നു. തുടര്‍ന്ന് എസ്.എഫ്.ഐക്കെതിരെ കെ.സ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരും എത്തുകയായിരുന്നു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം നടന്നു. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് മുരളീധരനും സംഘവും തിരിച്ച് പോകുകയായിരുന്നു.