Mon. Dec 23rd, 2024
ന്യൂഡൽഹി:

പാകിസ്ഥാന്‍ ദേശീയ ദിനം ആഘോഷിക്കുന്നത് മാര്‍ച്ച് 23നാണ്. എന്നാല്‍ ദല്‍ഹിയിലുള്ള ഹൈക്കമ്മീഷന്റെ ചടങ്ങ് മാര്‍ച്ച് 22നാണ്. പാകിസ്ഥാന്‍ ഹൈ കമ്മീഷന്റെ ദേശീയ ദിന ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഹുറിയത്ത് നേതാക്കളെ പരിപാടിയില്‍ ക്ഷണിച്ചതിനാല്‍ ഇന്ത്യയില്‍ നിന്ന് ഔദ്യോഗിക പ്രതിനിധികളെ അയക്കേണ്ടതില്ലെന്നാണ് ഉന്നതതല തീരുമാനം. ഹുറിയത്ത് നേതാക്കളെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലും ചടങ്ങില്‍ ക്ഷണിക്കുന്നതില്‍ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് സര്‍ക്കാര്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം വഷളയതാണ് കേന്ദ്ര നേതൃത്വത്തെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നു കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *