ഡൽഹി:
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബി.ജെ.പി യിൽ അംഗത്വം എടുത്തു. വരുന്ന പൊതു തിരഞ്ഞെടുപ്പിൽ ഗൗതം ഗംഭീർ ഡൽഹിയിൽ നിന്നും മത്സരിക്കാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. കേന്ദ്ര മന്ത്രിമാരായ അരുൺ ജെയ്റ്റ്ലിയുടെയും രവിശങ്കർ പ്രസാദിന്റെയും സാന്നിധ്യത്തിലാണ് ഗംഭീർ ബി.ജെ.പിയിൽ ചേർന്നത്.
പതിനഞ്ച് വർഷം നീണ്ട ക്രിക്കറ്റ് കരിയറിനോട് കഴിഞ്ഞ ഡിസംബറിലാണ് ഗംഭീർ വിടപറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ആകൃഷ്ടനായാണ് താൻ ബി.ജെ.പി യിൽ ചേർന്നത് എന്നാണ് പത്മശ്രീ ജേതാവായ ഗംഭീർ മാധ്യമങ്ങളോട് പറഞ്ഞത്. രാജ്യത്തെ സേവിക്കാനുള്ള അവസരമായും താൻ രാഷ്ട്രീയ പ്രവേശത്തെ കാണുന്നു എന്നും ഗംഭീർ പറഞ്ഞു. 2014 ൽ അമൃത്സറിൽ അരുൺ ജെയ്റ്റിലിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഗംഭീർ പ്രവർത്തിച്ചിരുന്നു.