കൊൽക്കൊത്ത:
ബംഗാളിനെ പ്രശ്‌നബാധിത സംസ്ഥാനമായി കണക്കാക്കി ഓരോ ബൂത്തിലും കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ബി.ജെ.പി. തൃണമൂല്‍ പ്രവര്‍ത്തകര്‍, സംസ്ഥാന വ്യാപകമായി ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ ആരോപിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ തൃണമൂല്‍ ഗുണ്ടകള്‍, വോട്ടു പെട്ടിയും മറ്റും എടുത്തു കൊണ്ടുപോയതും, പല ബൂത്തുകളിലും അക്രമം അഴിച്ചു വിടുകയും വോട്ടു ചെയ്യാനെത്തുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമായിരുന്നു. കൂടാതെ അക്രമ സംഭവങ്ങളില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബി.ജെ.പി. സുരക്ഷ ആവശ്യപ്പെട്ടത്.
എന്നാല്‍, സംസ്ഥാനത്തു ക്രമസമാധാനം തകരാറിലാണെന്നു വരുത്താനുള്ള തന്ത്രമാണിതെന്നാണു മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പക്ഷം. എന്നാല്‍ കഴിഞ്ഞ കാല അനുഭവങ്ങള്‍ മുന്‍നിര്‍ത്തി തൃണമൂലിന്റെ എതിര്‍പ്പ് അവഗണിച്ചു പ്രശ്‌ന സാധ്യത മേഖലകളിലേക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളെ തിരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ചു കഴിഞ്ഞു. അതെ സമയം ഓരോ ബൂത്തിലും കേന്ദ്രസേനയെ നിയോഗിക്കുന്നതിനെക്കുറിച്ചു കമ്മീഷൻ പ്രതികരിച്ചിട്ടില്ല