Sun. Dec 22nd, 2024
തൃശ്ശൂർ:

മേഘാലയ സിനിമയായ ‘മ അമ’ ക്ക് തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഡൊമനിക് മെഗം സംഗ്മ ആണ് ചിത്രത്തിന്റെ സംവിധായകൻ.

ഗാരോ ഭാഷയിലുള്ള ചിത്രത്തിന് ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരമാണ് സമ്മാനിച്ചത്. തൃശ്ശൂർ രവികൃഷ്‌ണ തീയേറ്ററിൽ നടന്ന ചലച്ചിത്രോത്സവ സമാപന സമ്മേളനത്തിൽ സംവിധായകൻ ഷാജി.എൻ.കരുൺ ആണ് പുരസ്കാരം സമ്മാനിച്ചത്. ബെംഗാളി സിനിമ ‘ജോനകി’ യുടെ സംവിധായകൻ ആദിത്യ വിക്രം സെൻഗുപ്‌ത ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി.

സംവിധായകനായ ഗിരീഷ് കാസറവള്ളിയായിരുന്നു ജൂറി ചെയർമാൻ. ഡോ.ജാനകി, ഫൗസിയ ഫാത്തിമ എന്നിവർ ജൂറി അംഗങ്ങളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *