Mon. Dec 23rd, 2024
കൊച്ചി:

നടിയെ ആക്രമിച്ച കേസിന്റെ പ്രാഥമികവാദം ഏപ്രില്‍ അഞ്ചിനു തുടങ്ങുമെന്ന് ഹൈക്കോടതി. മുഖ്യപ്രതി സുനില്‍കുമാറടക്കം എട്ടു പ്രതികള്‍ ഇന്ന് എറണാകുളം സി.ബി.ഐ. കോടതിയില്‍ ഹാജരായി.

ഗൂഢാലോചനക്കേസില്‍ പ്രതിയും നടനുമായ ദിലീപ് ഇന്ന് ഹാജരായില്ല. മുഴുവന്‍ പ്രതികളോടും അടുത്ത മാസം അഞ്ചിന് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള നടിയുടെ ആവശ്യപ്രകാരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സി.ബി.ഐ. കോടതിയിലേക്ക് മാറ്റി. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഈ കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

കേസിലെ വിചാരണ നടപടികള്‍ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയെ സമീപിച്ചിരുന്നു. പ്രതിയുടെ ആവശ്യം കോടതി തള്ളക്കളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *