Wed. Jan 22nd, 2025

വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ഇന്ന് പ്രചരണമാരംഭിക്കും. രാവിലെ കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തിയ ശേഷം മുരളീധരന്‍ ട്രെയിന്‍ മാര്‍ഗം വടകരയിലേക്ക് പോകും. മുരളീധരനായി വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ വടകരയിലൊരുക്കിയിരിക്കുന്നത്. വൈകീട്ട് 4 ന് നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെ യു.ഡി.എഫ് പ്രചരണ പരിപാടികള്‍ക്ക് തുടക്കമാകും. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടത്തിനാണ് വടകര സാക്ഷ്യം വഹിക്കുന്നതെന്ന് കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യം ഉറ്റു നോക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സുപ്രധാനമായ ഒരു ദൗത്യമാണ് പാര്‍ട്ടി എന്നെ ഏല്പിച്ചിരിക്കുന്നത്.

വടകരയില്‍ മത്സരിക്കണമെന്ന പാര്‍ട്ടിയുടെ ആവശ്യം നൂറു ശതമാനം ആത്മാര്‍ത്ഥതയോടും ആത്മവിശ്വാസത്തോടെയും ശിരസാ വഹിക്കുകയാണെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *