Sun. Feb 2nd, 2025

നയൻതാര പ്രധാനവേഷത്തിൽ എത്തുന്ന പുതിയ തമിഴ് ചിത്രം ‘ഐറാ’യുടെ ട്രെയിലർ റിലീസ് ചെയ്തു. ഇരട്ട വേഷത്തിലാണ് ചിത്രത്തിന്റെ ട്രെയിലറിൽ നയൻതാര പ്രത്യക്ഷപ്പെടുന്നത്. ഇന്റർനെറ്റ് കാലത്തെ വൈറൽ/ സെൻസേഷനൽ വർത്തകളെക്കുറിച്ചും, വ്യാജ പ്രേത വീഡിയോകളെ കുറിച്ചും ട്രെയിലറിൽ പ്രതിപാദിക്കുന്നുണ്ട്.

ഹൊറർ ചിത്രമായ ‘ഐറാ’യുടെ ട്രെയിലറിലെ ബ്ലാക്ക് ആൻഡ് വൈറ്റ് സീനുകളിൽ പഴയകാലത്തെ ഗ്രാമീണ പെൺകുട്ടിയായും, മറ്റു ഭാഗങ്ങളിൽ പുതിയ കാലത്തെ പെൺകുട്ടിയായുമാണ് നയൻ‌താര പ്രത്യക്ഷപ്പെടുന്നത്. ‘ലക്ഷ്മി’, ‘മാ’, എന്നീ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത സർജുൻ കെ.എം. ആണ് ‘ഐറാ’ സംവിധാനം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *