Wed. Jan 22nd, 2025

കഥാപാത്രങ്ങളിൽ മാത്രമല്ല, ലുക്കിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്ന നടനാണ് മമ്മൂട്ടി. അറുപത്തി ഏഴാം വയസിൽ നിൽക്കുമ്പോളും അതൊന്നും തന്റെ ശരീരത്തെയോ മനസ്സിനെയോ ബാധിച്ചിട്ടില്ലെന്ന് മമ്മൂക്ക തന്റെ കഥാപാത്രങ്ങളിലൂടെ തെളിയിക്കുന്നു. ഇപ്പോൾ മറ്റൊരു ഫോട്ടോ കൂടെ വൈറൽ ആയിരിക്കുകയാണിപ്പോൾ. ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം എടുത്ത ഈ ഒരു സ്റ്റിൽ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘പതിനെട്ടാം പടിയിലെ’ സംഘട്ടന രംഗങ്ങൾക്ക് വേണ്ടിയാണ് ഇങ്ങനെയൊരു ഫോട്ടോ എടുത്തിട്ടുള്ളത്. ഓഫ്‌വൈറ്റ് ലിനൻ ഷർട്ട്, ലീ ഡെനിം എന്നിവയ്ക്കൊപ്പം ആക്‌സസറീസ് ആയി മാറ്റ് ബ്ലാക്ക് കോട്ടൺ ഷ്രഗ്, വൈൽഡ് ക്രാഫ്റ്റ് ബൂട്ട്സ്. മെൻ സ്ട്രീറ്റ് ഫാഷനിൽ ട്രെൻഡ് സെറ്റു ചെയ്യുന്നതായി ഈ മേക്ക് ഓവർ.

മമ്മൂട്ടി ഇതുവരെ പരീക്ഷിക്കാത്ത പോണി‌ടെയ്‌ൽ ഹെയൽ സ്റ്റൈൽ കൂടിയായപ്പോൾ സംഭവം വൻ ഹിറ്റായി മാറി. ഈ ചിത്രം പകർത്തിയതാവട്ടെ യുവ ഫോട്ടോഗ്രാഫറായ ശ്രീനാഥ് എൻ. ഉണ്ണികൃഷ്ണനും. സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശ്രീനാഥ് അല്ല. പക്ഷെ, സിനിമ നിർമ്മിക്കുന്ന ഓഗസ്റ്റ് സിനിമയുമായുള്ള അടുപ്പത്തിന്റെ പുറത്താണ് ഇങ്ങനെയൊരു അവസരം ശ്രീനാഥിന് ലഭിച്ചത്. ഇതിനു മുന്‍പും ശ്രീനാഥ് മമ്മൂട്ടിയോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. “എബ്രഹാമിന്റെ സന്തതികൾ, ഗ്രേറ്റ് ഫാദർ, കുട്ടനാടൻ ബ്ലോഗ്, മാമാങ്കം എന്നീ ചിത്രങ്ങൾക്കു സ്റ്റിൽ ഫൊട്ടോഗ്രാഫി ചെയ്തിട്ടുണ്ട്. എബ്രഹാമിന്റെ സന്തതികളുടെ ചിത്രങ്ങള്‍ കണ്ടിട്ട് മമ്മൂട്ടി അഭിനന്ദിച്ചിരുന്നു,” ശ്രീനാഥ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *