Tue. Dec 31st, 2024
തൃശ്ശൂർ:

എന്‍.ഡി.എ. സഖ്യത്തില്‍ അഞ്ചു സീറ്റുകളില്‍ മത്സരിക്കുന്ന ബി.ഡി.ജെ.എസിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുടം ചിഹ്നത്തില്‍ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബി.ഡി.ജെ.എസ്. മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ ആരെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

അതേസമയം, മത്സരിക്കേണ്ടിവന്നാല്‍ എസ്.എന്‍.ഡി.പി. ഭാരവാഹിത്വം രാജിവയ്ക്കാന്‍ തയാറെന്ന് ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. ബി.ഡി.ജെ.എസ്. സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.ഡി.എ. സീറ്റ് വിഭജനപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു തുഷാറിന്റെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *