Mon. Dec 23rd, 2024
ഉധംപൂർ, കാശ്മീർ:

മൂന്നു സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊലപ്പെടുത്തിയ സൈനികന്‍ അറസ്റ്റില്‍. കൊല നടത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അജിത് കുമാര്‍ എന്ന കോണ്‍സ്റ്റബിളാണ് അറസ്റ്റിലാകുന്നത്. ബുധനാഴ്ച രാത്രി കാശ്മീരിലെ ഉധംപൂര്‍ സി.ആര്‍.പി.എഫ്. ക്യാമ്പിലായിരുന്നു സംഭവം. തര്‍ക്കത്തിനിടെയാണ് അജിത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. മൂന്നു പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഹെഡ് കോണ്‍സ്റ്റബിള്‍മാരായ രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശി പൊകാര്‍മല്‍, ഡല്‍ഹി സ്വദേശി യോഗേന്ദ്ര ശര്‍മ, ഹരിയാന രെവാരി സ്വദേശി ഉമേദ് സിങ് എന്നിവരാണ് മരിച്ചത്. കൊല നടത്തിയതിനു ശേഷം സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അജിത്ത് കുമാറിന്റെ നില അതീവ ഗുരുതരമാണ്. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശിയാണ് പിടിയിലായ അജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *