Fri. Nov 22nd, 2024
തിരുവനന്തപുരം:

പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചലച്ചിത്ര/ ചെറുകഥ പുരസ്കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിച്ചു. 2018 ജനുവരി ഒന്നുമുതൽ 2018 ഡിസംബർ 31 വരെ സെൻസർ ചെയ്ത മലയാള ചലച്ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. മികച്ച സംവിധായകന് 20,000 രൂപയും, ഫലകവും പ്രശസ്തി പത്രവും, മികച്ച തിരക്കഥാകൃത്തിന് 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും നൽകും. ചിത്രത്തിന്റെ ഡി.വി.ഡി/സി.ഡി/ ബ്ലൂറേ ഫോർമാറ്റുകളിൽ ഏതുവേണമെങ്കിലും സ്വീകരിക്കും. അപേക്ഷയോടൊപ്പം ചിത്രത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ സെൻസർ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയും വയ്ക്കണം. സംവിധായകൻ, തിരക്കഥാകൃത്ത് എന്നിവരുടെ പാസ്പോർട്ട് സൈസ് ചിത്രങ്ങളും ഒപ്പം ഉണ്ടാവണം.

ഇതേ കാലയളവിൽ മലയാള ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചെറുകഥകളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. കയ്യെഴുത്തുപ്രതികൾ സ്വീകരിക്കുന്നതല്ല. പ്രസിദ്ധീകരിച്ച ചെറുകഥകളുടെ അഞ്ചു കോപ്പികൾ സമർപ്പിക്കണം. കഥാകൃത്തിനെക്കുറിച്ചുള്ള ലഘു വിവരങ്ങളും, പാസ്പോർട്ട് സൈസ് ചിത്രങ്ങളും ഒപ്പം ചേർക്കണം. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം.

അപേക്ഷകൾ 2019 ഏപ്രിൽ 15 ന് മുമ്പായി പ്രദീപ് പനങ്ങാട്, സെക്രട്ടറി, പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റ്, വിജയശ്രീ, സി.എസ്.എം നഗർ, ശാസ്തമംഗലം പി.ഒ തിരുവനന്തപുരം-10, ഫോൺ:95 44 053 111 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *