Wed. Jan 22nd, 2025

മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപസാദൃശ്യത്തിലെത്തുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയിലെ സജീവ ചര്‍ച്ചാ വിഷയം. ഹരികൃഷ്ണന്‍ എഴുതി വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്.

പിണറായി രൂപവുമായി ഏറെ സാദൃശ്യമുള്ള രീതിയിലാണ് മോഹലന്‍ലാലിന്റെ മേക്കോവര്‍. സംവിധായകന്റെയും എഴുത്തുകരന്റെയും പേര് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനാല്‍ പലരും ഇത് സത്യമാണെന്ന് തെറ്റിദ്ധരിക്കുകയു ചെയ്തു. എന്നാല്‍ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാരമോനോന്‍.

സിനിമയുടെ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഒടിയനും മുന്‍പ് ഇത്തരത്തിലൊരു സിനിമയെക്കുറിച്ച് ആലോചിച്ചിരുന്നു. അന്ന് വരച്ചുനോക്കിയ സ്‌കെച്ചാണ് ഇപ്പോള്‍ ആരോ പുറത്തുവിട്ടത്. ആ വാര്‍ത്ത യാഥാര്‍ത്ഥ്യമല്ലെന്നും മോഹന്‍ലാല്‍ അറിയാത്ത കാര്യം കൂടിയാണിതെന്നും ഇത് പ്രചരിക്കുന്നതെന്നും വ്യക്തമാക്കിയാണ് സംവിധായകനെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *