കൊൽക്കത്ത:
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി മമത ബാനര്‍ജി. ഇടത് കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ പശ്ചിമബംഗാളിലെ പ്രധാന പോരാട്ടം, തൃണമൂല്‍ കോണ്‍ഗ്രസിനും, ബി.ജെ.പിക്കും ഇടയിലാവുകയാണെന്നും, അതിനാല്‍ രാജ്യത്തെ ചായ വില്പനക്കാരെല്ലാം ഭീതിയോടെയാണ് ജീവിക്കുന്നതെന്നുമാണ് മമത പറഞ്ഞത്. രാജ്യത്തിന്റെ ഭരണാധികാരിയെ ജനങ്ങള്‍ സ്‌നേഹിക്കും, പക്ഷെ പേടിക്കില്ല.
ഇപ്പോള്‍ ചായ വില്പനക്കാരന്‍ പോലും, രാജ്യത്തിന്റെ ഭരണാധികാരിയെ പേടിക്കുകയാണെന്നും മമത ആരോപിച്ചു. ബംഗാളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ നരേന്ദ്ര മോദിയെ അനുവദിക്കരുതെന്നാണ് പ്രചരണ വേദികളില്‍ മമത ബാനജി ആവശ്യപ്പെടുന്നത്. സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഒരിക്കലും ഇടംകിട്ടാത്ത ബംഗാളില്‍ ഇത്തവണ വലിയ രാഷ്ട്രീയ നീക്കത്തിലാണ് ബി.ജെ.പിയുള്ളത്. അതു മുന്നില്‍ കണ്ട് ഒരോ വേദികളിലെയും പ്രസംഗം ബി.ജെ.പിക്കും മോദിക്കും എതിരെയുള്ള ആക്രമണമായി മമത മാറ്റുകയാണ്.