Wed. Jan 22nd, 2025

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐ.സി.സി. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വില്‍പന മാര്‍ച്ച് 21നു ആരംഭിക്കും. ടിക്കറ്റ് വില്‍പനയ്ക്കായുള്ള ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് വില്‍പന നടക്കുകയെന്ന് ഐ.സി.സി. അറിയിച്ചു. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും ടിക്കറ്റ് എന്നതിനാല്‍ തുടക്കത്തില്‍തന്നെ വലിയ തിരക്കാണ് ടിക്കറ്റിനായി ഉണ്ടാവുകയെന്നാണ് ഐ.സി.സി. പ്രതീക്ഷിക്കുന്നത്.

ടിക്കറ്റിന്റെ നിരക്കുകളും വെബ്‌സൈറ്റില്‍ ക്രമീകരിക്കും. ലോകകപ്പ് ടിക്കറ്റ് ചൂടപ്പംപോലെ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് ഐ.സി.സി. ആകെ 8 ലക്ഷം ടിക്കറ്റുകള്‍ക്കായി ഇതിനകം തന്നെ 3 മില്യണ്‍ ആളുകള്‍ അപേക്ഷിച്ചിട്ടുണ്ട്. വലിയ ടീമുകളുടെ മത്സരങ്ങള്‍ക്കാണ് കൂടുതല്‍ ഡിമാന്റ്. ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ, പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ ടീമുകളുടെ മത്സരങ്ങള്‍ക്ക് ടിക്കറ്റ് വില്‍പന വര്‍ദ്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *