അബുദാബി:
ബഹിരാകാശ രംഗത്തെ സഹകരണത്തിനായി അറബ് രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് തുടക്കമായി. യു.എ.ഇ. സ്‌പേസ് ഏജന്‍സി അബുദാബിയില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സ്‌പേസ് കോണ്‍ഗ്രസിന്റെ ആദ്യദിനത്തില്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മന്ത്രിമാരുടെയും ഉന്നതഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ കൂട്ടായ്മ പ്രഖ്യാപിച്ചു.
അറബ് ലോകത്തെ ആദ്യ ബഹിരാകാശ സഹകരണ സ്ഥാപനം രൂപവത്കരിക്കുന്നതിനായി പതിനൊന്ന് അറബ് രാജ്യങ്ങള്‍ ചേര്‍ന്ന് സമ്മേളനത്തില്‍ ചാര്‍ട്ടര്‍ ഒപ്പുെവക്കുകയു ചെയ്തു. ഈ കൂട്ടായ്മയുടെ ആദ്യസംരംഭം അറബ് ശാസ്ത്രജ്ഞര്‍ യു.എ.ഇ.യില്‍ നിര്‍മിക്കുന്ന ഒരു ഉപഗ്രഹമാകുമെന്നും ശൈഖ് മുഹമ്മദ് അറിയിച്ചു.