Fri. Apr 4th, 2025
തെലങ്കാന:

തെലങ്കാന മുന്‍മന്ത്രിയായ കോണ്‍ഗ്രസ് വനിതാ നേതാവ് ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍മന്ത്രി ഡി.കെ അരുണയാണ് ബി.ജെ.പിയില്‍ ചേരുന്നത്. മെഹ്ബൂബ് നഗര്‍ മണ്ഡലത്തില്‍ അരുണ, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് വിവരം. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് അരുണയുമായി ഫോണില്‍ സംസാരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ ഇന്നലെ അരുണയെ കണ്ടിരുന്നു.

വിഷയത്തില്‍ അരുണ പരസ്യപ്രസ്താവനയ്ക്ക് തയ്യാറായിട്ടില്ല. മുന്‍ എം.എല്‍.എയായ അരുണയുടെ ഭര്‍ത്താവ് ഡി.കെ ഭരത് സിംഹ മാധ്യമങ്ങള്‍ക്കു മുന്നില്‍ വാര്‍ത്ത തള്ളാന്‍ തയ്യാറാവാത്തതും ശ്രദ്ധേയമായി. തങ്ങള്‍ കോണ്‍ഗ്രസില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും, ടി.ആര്‍.എസില്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സിംഹ പറഞ്ഞു. ഇതിനിടെ കോണ്‍ഗ്രസ് നേതാവ് വി. രവിചന്ദ്ര ടി.ആര്‍.എസില്‍ ചേരാന്‍ തയ്യാറാടെക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എട്ട് എം.എല്‍.എമാര്‍ രാജിവച്ച് ടി.ആര്‍.എസില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന് പ്രതിപക്ഷ പദവി നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *