Mon. Dec 30th, 2024
ഗോവ:

ഗോവ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി വിജയിച്ചു. 15നെതിരെ 20 വോട്ടുകള്‍ക്കാണ് ബി.ജെ.പി മുന്നണിയുടെ വിജയം. പ്രോടേം സ്പീക്കറൊഴികെയുള്ള ബി.ജെ.പി എം.എല്‍.എമാരും മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്നിവരുടെ മൂന്ന് വീതം എം.എല്‍.എമാരും മൂന്ന് സ്വതന്ത്ര എം. എല്‍.എമാരും പ്രമോദ് സാവന്തിന് അനുകൂലമായി വോട്ട് ചെയ്തു. പതിനൊന്നരയോടെ ചേര്‍ന്ന ഗോവ നിയമസഭാ സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

14 എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശ വാദമുന്നയിച്ചിരുന്നു. ഏക എന്‍.സി.പി. എം.എല്‍.എ. അടക്കം 15 പേരുടെ പിന്തുണയുള്ള കോണ്‍ഗ്രസിന് പക്ഷെ ഭൂരിപക്ഷത്തിന് വേണ്ട 19 എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിക്കാനായില്ല. സഖ്യകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി നേതാവ് സുധിന്‍ ധവാലിക്കറിനും ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായിക്കും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയാണ് ബി.ജെ.പി ഒപ്പം നിര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *